Tuesday, May 20, 2025

സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം …

Must read

- Advertisement -

കൊല്ലം (Kollam) : കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) (Nawaz, a native of Kannanallur Muttaikav, lives in Chatthanthaji) ആണ് മരിച്ചത്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണു കുത്തേറ്റത്.

രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തിരുന്നു. മടങ്ങിവരവേ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു.

രാത്രിയിൽ തന്നെ ഇവർ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. അക്രമമുണ്ടായ പ്രദേശത്തു രാത്രി പത്തരയോടെ വിവരം തിരക്കാനെത്തിയ നവാസിനെ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു.

See also  ആരോ​ഗ്യനില മെച്ചപ്പെട്ടു; അഫാനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article