ഇന്‍സ്റ്റഗ്രാം താരം ആഡംബര ജീവിതത്തിനായി ഭര്‍തൃസഹോദരിയുടെ 17 പവൻ മോഷ്ടിച്ചു; പിടിയിലായി…

Written by Web Desk1

Published on:

കൊല്ലം (Kollam) : ഇന്‍സ്റ്റഗ്രാം താരം ചിതറയിലെ ബന്ധു വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചു പിടിയിലായി. ‌17 പവന്‍ സ്വർണവുമായി ചിതറ ഭജനമഠം സ്വദേശി മുബീനയാണു പിടിയിലായത്. മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയാണു പരാതിക്കാരി. മുനീറയുടെ 6 പവന്‍റെ താലിമാല, ഒരു പവന്‍റെ വള തുടങ്ങി 17 പവന്‍ ആഭരണങ്ങളാണു മുബീന മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 30ന് ആയിരുന്നു മോഷണം. ഒക്ടോബറിലാണു വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്. സിസിടിവി പരിശോധിച്ചപ്പോൾ‌ മുബീനയാണ് പ്രതിയെന്നു കണ്ടെത്തി. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മുബീന കുറ്റം സമ്മതിച്ചില്ല. പിന്നീടാണ്, ആഡംബര ജീവിതത്തിനായി മോഷ്ടിച്ചതാണെന്നു പ്രതി സമ്മതിച്ചത്. സ്വര്‍ണം കണ്ടെത്താനുണ്ടെന്നു പൊലീസ് പറഞ്ഞു.

See also  ലാബ് ടെക്‌നീഷ്യന്‍ നിയമനം

Leave a Comment