ഒരു വയസ്സുകാരൻ മരിച്ചു ;ചികിത്സ പിഴവെന്നു കുടുംബം

Written by Web Desk1

Published on:

തൃശൂർ (Thrissur) : ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഒരു വയസ്സുകാരൻ ചികിത്സാ പിഴവ് മൂലം മരിച്ചതായി ബന്ധുക്കൾ. പനി ബാധിച്ച കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശിശുരോഗ വിദഗ്ദ്ധൻറെ അഭാവത്തിൽ നേഴ്സ് കുട്ടിയെ ചികില്സിച്ചതയാണു പരാതി.

വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രിയി പറയുന്നത്.

ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതി.

See also  ദിവ്യക്കെതിരെ പരാതിയുമായി നവീന്റെ സഹോദരൻ… `‘ഭീഷണിപ്പെടുത്തി, ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണം’'

Related News

Related News

Leave a Comment