- Advertisement -
ചെന്നൈ: തിരുവൊട്ടിയൂരിലെ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന അമ്മയെയും 15 വയസുള്ള ഇളയ സഹോദരനെയും 20 കാരനായ കോളേജ് വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തുകയും കഴുത്തറുക്കുറയും ചെയ്തു. വേളാച്ചേരിയിലെ കോളേജിലെ മൂന്നാം വര്‍ഷ ബിഎസ്സി ഡാറ്റാ അനലിസ്റ്റ് വിദ്യാര്‍ത്ഥിയായ നിതേഷാണ് ക്രൂര കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം ഇയാള്‍ ഇവരുടെ മൃതദേഹങ്ങള്‍ പ്രത്യേകം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് അടുക്കളയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഉടന്‍ വീട്ടിലേക്ക് പോകൂ എന്ന് നിതേഷ് അയല്‍പക്കത്ത് താമസിക്കുന്ന ബന്ധുവായ മഹാലക്ഷ്മിക്ക് മൊബൈല്‍ സന്ദേശം അയച്ചതോടെയാണ് കൊലപാതകങ്ങള്‍ പുറത്തറിയുന്നത്.വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് നിതേഷ് സന്ദേശം അയച്ചതെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് മഹാലക്ഷ്മി സന്ദേശം കണ്ടത്. അവള്‍ ഉടനെ പത്മയുടെ വീട്ടിലേക്ക് ഓടി, വീടിന്റെ തറയിലും ഭിത്തിയിലും രക്തം തെറിച്ചിരുന്നു. തുടര്‍ന്നാണ മൃതദേഹങ്ങള്‍ അടങ്ങിയ രണ്ട് പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്നിഫര്‍ ഡോഗും സ്ഥലത്തെത്തി. നിതേഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ തിരുവൊട്ടിയൂര്‍ കടല്‍ത്തീരത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു
എം പത്മ (45) അക്യുപങ്ചര്‍ തെറാപ്പിസ്റ്റും ഇളയ മകന്‍ സഞ്ജയ് (15) തിരുവൊട്ടിയൂരിലെ സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. പത്മയുടെ ഭര്‍ത്താവ് മുരുകന്‍ ഒമാനില്‍ ക്രെയിന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു.
സെമസ്റ്റര്‍ പരീക്ഷകളില്‍ മോശം മാര്‍ക്ക് നേടിയതിന് 14 വിഷയങ്ങളില്‍ കുടിശ്ശികയുണ്ടായിരുന്നതിനെ തുടര്‍ന്ന് അമ്മ തന്നോട് മോശമായി പെരുമാറിയെന്നും ചീത്ത പറഞ്ഞതായിം ചോദ്യം ചെയ്യലില്‍ നിതേഷ് പോലീസിനോട് പറഞ്ഞു.
തനിക്ക് അമ്മയോട് ദേഷ്യമായിരുന്നുവെന്നും ഇളയ സഹോദരന്‍ അനാഥനാകാന്‍ ആഗ്രഹിക്കാത്തതിനാല്‍ അവനെയും കൊലപ്പെടുത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
കുറ്റകൃത്യത്തിന് ശേഷം ഒന്നുകില്‍ ട്രെയിനിന് മുന്നില്‍ ചാടുകയോ കടലില്‍ മുങ്ങി ആത്മഹത്യ ചെയ്യണമെന്ന്് ആഗ്രഹിച്ചിരുന്നതായും പ്രതി പറഞ്ഞു.