മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യഎസ്.അയ്യര്‍ ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Written by Taniniram

Published on:

മുന്‍മന്ത്രിയും നിയുക്ത ആലത്തൂര്‍ എംപിയുമായ കെ.രാധാകൃഷ്ണനെ ദിവ്യ.എസ്.അയ്യര്‍ ഐഎഎസ് ആശ്ലേഷിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറല്‍. പ്രമുഖ സിപിഎം നേതാക്കളും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഡയറക്ടറാണ് ദിവ്യഎസ് അയ്യര്‍.

പത്തനംതിട്ട കളക്ടറായിരുന്നപ്പോള്‍ മന്ത്രിയായിരുന്ന രാധാകൃഷ്ണനുമായി ചേര്‍ന്ന് ഔദ്യോഗിക രംഗത്ത് പ്രവര്‍ത്തിച്ചപ്പോള്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായും അദ്ദേഹം പച്ചയായ ഒരു മനുഷ്യനാണെന്നും ദിവ്യ എസ് അയ്യര്‍ പറയുന്നു. ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തതിനാല്‍ മന്ത്രി സ്ഥാനം രാജി വെച്ചദിവസം ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥനൊപ്പം അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു ദിവ്യഎസ് അയ്യര്‍. അപ്പോള്‍ എടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്.

See also  രാഹുലിൻ്റെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പ്രസം​ഗവുമായി പിവി അൻവർ എംഎൽഎ

Related News

Related News

Leave a Comment