ട്യൂഷൻ ടീച്ചറുടെ മർദ്ദനമേറ്റ് കമ്മൽ ഒടിഞ്ഞു കവിളിൽ കുത്തിക്കയറി, 9 കാരി വെന്റിലേറ്ററിൽ…

Written by Web Desk1

Published on:

മുംബൈ(Mumbai) : മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. 20 കാരിയായ ട്യൂഷൻ ടീച്ചറുടെ മർദ്ദനമേറ്റ ഒമ്പത് വയസ്സുകാരി ​വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ. സ്വകാര്യ ട്യൂഷൻ അധ്യാപിക രത്‌ന സിങ് എന്ന യുവതിയാണ് ​ദീപിക എന്ന പെൺകുട്ടിയെ കരണത്തടിച്ചത്. തുടർച്ചയായി അടിച്ചതോടെ കുട്ടിയുടെ കമ്മൽ ഒടിഞ്ഞു കവിളിൽ കുത്തിക്കയറുകയായിരുന്നു.

പരിക്കേറ്റ കുട്ടി അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ കുട്ടിക്ക് ടെറ്റനസ് ബാധിക്കുകയും മസ്തിഷ്ക ക്ഷതം ഉണ്ടാവുകയുമായിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി. ഒക്ടോബർ അ‍ഞ്ചിനായിരുന്നു സംഭവം. ഇരയായ ദീപികയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ഒരാഴ്ചക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായ മസ്തിഷ്ക ക്ഷതവും ശ്വാസനാളത്തിന് പരിക്കും ടെറ്റനസ് അണുബാധയും മൂലം മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് കുട്ടി. വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.മാതാപിതാക്കളുടെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്തു. ഇതോടെ ഇവർ ഒളിവിലാണ്.

See also  യുവാവിന് കുത്തേറ്റു

Leave a Comment