18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. അയല്‍പക്കത്ത് താമസിക്കുന്ന രണ്ട് പുരുഷന്മാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും അതിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചതെന്നും കുടുംബം ആരോപിച്ചു. മരിക്കുന്നതിന് മുമ്പ്, തന്നെ ഉപദ്രവിച്ച രണ്ട് പേരുടെ പേരുകള്‍ പെണ്‍കുട്ടി അമ്മയോട് പറഞ്ഞതായും കുടുംബം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പെണ്‍കുട്ടി താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു പീഡനത്തിനിരയായത്. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി വീട്ടില്‍ കയറി സ്വയം തീകൊളുത്തുകയായിരുന്നുവെന്നു കുടുംബം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വിജയ് ശങ്കര്‍ മിശ്ര പറഞ്ഞു. സംഭവ് സ്ഥലത്തേക്ക് ഫോറന്‍സിക് സംഘം എത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.