Tuesday, April 1, 2025

ഒറ്റക്കൊമ്പന്റെ ആക്രമണം മൂന്നാറിൽ 2 പേർക്ക് പരിക്ക്

Must read

- Advertisement -

ഇടുക്കി (Idukki) : കാട്ടാന ആക്രമണത്തില്‍ മൂന്നാറില്‍ രണ്ടുപേര്‍ക്ക് പരിക്ക്. രാജീവ് ഗാന്ധി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അഴകമ്മയുടെ നില ഗുരുതരമാണ്. അഴകമ്മയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോയെ ആയിരുന്നു സംഭവം. തൊഴിലാളികള്‍ പ്ലാന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവേശന കവാടത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും കുത്തുകയും ചെയ്തതിനെ തുടര്‍ന്ന് തലയ്ക്കും കാലിനും പരുക്കേറ്റ അഴകമ്മയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. മേഖലയില്‍ പ്രതിഷേധം ശക്തമാണ്.

See also  പൂരത്തിനിടെ ആന ഇടഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article