മൂന്നാര്‍: പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പകര്‍ത്തിയ സംഭവത്തില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയാണ് അറസ്റ്റിലായത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പിടികൂടാന്‍ എത്തിയ എസ്.ഐ.യുടെ വിരല്‍ ഇയാള്‍ കടിച്ചുമുറിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇതിനുശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനായി നഗ്‌നവീഡിയോകളും ചിത്രങ്ങളും പകര്‍ത്തുകയായിരുന്നു.
ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ച കുട്ടിയെ വീഡിയോകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മൂന്നാര്‍ എസ്.ഐ. അജേഷ് കെ.ജോണ്‍, എസ്.സി.പി.ഒ. മാരായ ഡോണി, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്‌നാട്ടില്‍നിന്ന് ഇയാളെ പിടികൂടി.
കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളും സുഹൃത്തുക്കളുംചേര്‍ന്ന് പോലീസിനെ ആക്രമിച്ചു. എസ്.ഐ.യുടെ വിരല്‍ ഇയാള്‍ കടിച്ചുമുറിച്ചു. എന്നാല്‍ പോലീസ് സാഹസികമായി ഇയാളെ കീഴ്പ്പെടുത്തി മൂന്നാറിലെത്തിച്ചു. തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി