രുചിയേറും ചെമ്മീന്‍ സമോസ

Written by Web Desk1

Published on:

സ്വാദിഷ്ഠമായ ചെമ്മീന്‍ സമോസ തയ്യാറാക്കിയാലോ. സ്വാദിഷ്ഠവും ഒപ്പം ശരീരത്തിന് ഗുണകരവുമായ വിഭവമാണ് ചെമ്മീന്‍ സമോസ

ചേരുവകള്‍

ചെമ്മീന്‍ :25 എണ്ണം(വലുത്)

പച്ചമുളക് പൊടിയായി അരിഞ്ഞത് : 10 എണ്ണം

സവാള വലുത് : മൂന്നെണ്ണം

ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് : അര കപ്പ്

മല്ലിപ്പൊടി : 1 ടീസ്പൂണ്‍

കുരുമുളക് ചതച്ചത് : 10 എണ്ണം

പെരുംജീരകം : 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍

മല്ലിയില നുറുക്കിയത് :ഒരു പിടി

മൈദ : കാല്‍ കിലോ

ഉപ്പ് :ആവശ്യത്തിന്

വെളിച്ചെണ്ണ : ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

ചെമ്മീന്‍ കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിച്ചുവെക്കുക. സവാള പൊടിയായി അരിഞ്ഞ് പച്ചമുളകും ചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയതിനുശേഷം,മറ്റുള്ള ചേരുവകളും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. ഇതില്‍ വേവിച്ചുവെച്ചിരിക്കുന്ന ചെമ്മീനും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങി വയ്ക്കുക.

അതിനുശേഷം വെള്ളം തിളപ്പിച്ച് മൈദയും ഉപ്പും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴച്ചെടുക്കുക. ചെറുനാരങ്ങാവലുപ്പത്തില്‍ മാവെടുത്ത് നേര്‍മയായി പരത്തിയെടുത്ത് അതിന്റെ നടുവില്‍ ഒരു സ്പൂണ്‍ ചെമ്മീന്‍കൂട്ട് വെച്ച് ഫില്ല് ചെയ്ത് രണ്ടറ്റവും ഒന്നിച്ചാക്കി വെള്ളം ചേര്‍ത്ത് ഒട്ടിക്കുക.ശേഷം വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.സ്വാദൂറും ചെമ്മീന്‍ സമോസ റെഡി.

See also  തൈര് ഉപയോ​ഗിച്ച് വീട്ടിൽ മായമില്ലാത്ത കുങ്കുമം 15 മിനിറ്റിൽ തയ്യാറാക്കാം…

Leave a Comment