കിടിലൻ വെജിറ്റബിൾ സൂപ്പ് തയ്യാറാക്കാം…

Written by Web Desk1

Published on:

നമ്മള്‍ മലയാളികൾ സൂപ്പുകളുടെ കാര്യത്തില്‍ അത്ര തല്‍പരരല്ല. മുമ്പ് മഴക്കാലങ്ങളിള്‍ ചിലര്‍ ആട്ടിന്‍സൂപ്പും‌ കോഴി സൂപ്പുകളുമുണ്ടാക്കി കഴിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് മുഴുവനുമുള്ള ദേഹരക്ഷയും രോഗപ്രതിരോധവും‌ ലക്ഷ്യമാക്കിയായിരുന്നു അത്. ഈ വിശ്വാസത്തിലല്‍പം അതിശയോക്തിയുണ്ടെങ്കിലും‌ സൂപ്പുകള്‍ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളിലൊന്നാണ്. ഇത് പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയാലോ‌ രുചികരവും പോഷകസമൃദ്ധവും എന്നതിനപ്പുറം അതിലുപയോഗിച്ച പച്ചക്കറികളുടെ മുഴുവൻ ഗുണവും‌ സൂപ്പിനുമുണ്ടാകുമെന്നതാണ് അതിന്‍റെ പ്രത്യേകത.

പച്ചക്കറി സൂപ്പില്‍ എ, സി, കെ, ഫോളേറ്റ് എന്നീ വിറ്റാമിനുകൾ , പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ, നാരുകള്‍ തുടങ്ങി വേദന സംഹാര ഘടകങ്ങള്‍ വരേയുണ്ട്. ഇതുകൊണ്ടുള്ള പ്രയോജനങ്ങളും ധാരാളമാണ്.

ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു
കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു
ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിര്‍ത്തുന്നു
ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു ,
കാൻസർ സാധ്യത കുറയ്ക്കുന്നു തുടങ്ങി ധാരാളം പ്രയോജനങ്ങളുണ്ട്.
സൂപ്പുണ്ടാക്കാനുള്ള ഒരു പാചകക്കുറിപ്പ് ഇതാ:

ചേരുവകൾ:
കാരറ്റ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് ,ഇലക്കറികൾ: ചീര, കോളാർഡ് പച്ചിലകൾ
ബ്രോക്കോളി, കോളിഫ്ളവർ, കാബേജ് ഇവയിലേതും ലഭ്യമായതനുസരിച്ച് ഉപയോഗിക്കാം.


കൂടുതൽ സ്വാദിനായി തക്കാളിയും പരിപ്പ് വര്‍ഗ്ഗങ്ങളും ചേര്‍ക്കാം‌ അതിനൊപ്പം‌
രണ്ടോ മൂന്നോ ടേബിൾസ്പൂൺ ഒലിവ് ഓയിൽ , ഒരു ഉള്ളി, അരിഞ്ഞ മൂന്നോ നാലോ അല്ലി വെളുത്തുള്ളി, അരിഞ്ഞ നാല് കപ്പ് മിക്സഡ് പച്ചക്കറികൾ, നാല് കപ്പ് പച്ചക്കറി ചാറു, ഒരു ടീസ്പൂൺ ഉണങ്ങിയ കാശിത്തുമ്പ, ഉപ്പ്, കുരുമുളക് പാചകത്തിന് ശേഷം ആവശ്യാനുസരണം ചേര്‍ത്താല്‍ മതി. മറ്റ് സുഗന്ധവ്യഞ്ജനങ്ങളും, ബീൻസ്, അല്ലെങ്കിൽ ധാന്യങ്ങൾ വേണമെങ്കിൽ ചേര്‍ക്കാം.

പാചക നിർദ്ദേശങ്ങൾ:

ഇടത്തരം ചൂടിൽ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക.
ഉള്ളി, വെളുത്തുള്ളി എന്നിവ ചേർക്കുക; മൃദുവാകുന്നത് വരെ വഴറ്റുക.
മിക്സഡ് പച്ചക്കറികൾ ചേർക്കുക; വേവിക്കുക.
പച്ചക്കറി ചാറ് ഒഴിക്കുക.
ഒരു തിളയ്ക്കുശേഷം‌, ചൂട് കുറയ്ക്കുക, 20-30 മിനിറ്റ് ഉപ്പും കുരുമുളകും ചേർത്തു അടച്ചുവെയ്ക്കുക
നല്ല സൂപ്പ് ഉണ്ടാക്കുന്നതില്‍ പ്രധാനമായും വേണ്ടത് പലതരം പച്ചക്കറികൾ ഉപയോഗിക്കുകയും അവ മൃദുവാകുന്നതുവരെ വേവിക്കുകയുമാണ്.

Leave a Comment