കൊതിയോടെ കഴിക്കാം മസാല ബ്രെഡ്

Written by Taniniram Desk

Published on:

വേണ്ട ചേരുവകൾ:

ബ്രെഡ്- 8
സവാള- 1
തക്കാളി- 1
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1/2 ടീസ്പൂൺ
പച്ചമുളക്- 2
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
മുളകുപൊടി- 1/2 ടീസ്പൂൺ
തക്കാളി സോസ്- 3 ടേബിൾസ്പൂൺ
എണ്ണ- 3 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഏഴോ എട്ടോ ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിക്കുക.
  • ഒരു പാൻ അടുപ്പിൽ വച്ച് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് അൽപ്പം ജീരകം ചേർക്കുക.
  • ഒരു സവാള ചെറിയ കഷ്ണങ്ങളായി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക.
  • സവാളയുടെ നിറം മാറി വരുമ്പോൾ ഒരു തക്കാളി കഷ്ണങ്ങളാക്കിയതു ചേർത്ത് വേവിക്കാം.
  • പച്ചക്കറികൾ വെന്തു കഴിഞ്ഞ് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, മൂന്ന് ടേബിൾസ്പൂൺ തക്കാളി സോസും ചേർക്കാം. അൽപ്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക.
  • വെള്ളം തിളച്ച് കുറുകി വരുമ്പോൾ കുറച്ച് ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക.
  • ഇതിലേക്ക് ബ്രെഡ് കഷ്ണങ്ങൾ കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. ശേഷം ചൂടോടെ കഴിക്കാം .
See also  ബീറ്റ്റൂട്ട് കൊണ്ട് കട്ട്ലെറ്റ് മാത്രമല്ല ഇഡ്ഡലിയും തയ്യാറാക്കാം

Leave a Comment