മാമ്പഴ സീസൺ അല്ലെ, മാമ്പഴം കൊണ്ട് വെറൈറ്റി പരീക്ഷിക്കുന്നവർക്ക് ഇത് ഉണ്ടാക്കി നോക്കാം. മാമ്പഴ സീസണിൽ ധാരാളമായി ഉണ്ടാക്കി സൂക്ഷിച്ചിരുന്ന മാങ്ങാ തെര പഴുത്ത മാമ്പഴം ഉണ്ടെങ്കിൽ ഉണ്ടാക്കാം. ഇതിനായി നന്നായി പഴുത്ത മാമ്പഴം, പഞ്ചസാര, ഏലക്ക പൊടി, നെയ്യ് എന്നിവ എടുക്കാം.
മാമ്പഴം തൊലി കളഞ്ഞ് വൃത്തിയാക്കി കഷണങ്ങൾ മുറിച്ച് മിക്സിയിലിട്ട് വെള്ളം ചേർക്കാതെ പേസ്റ്റ് ആക്കുക. ഈ പൾപ്പ് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റി പഞ്ചസാര ചേർക്കുക. ഈ മിശ്രിതം ഒരു ചെറിയ തീയിൽ ചൂടാക്കുക. ഏകദേശം 20 മിനിറ്റ് ഈ മിശ്രിതം ഇളക്കേണ്ടി വരും. ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. വെയിലത്ത് മൂന്ന് സ്റ്റീൽ പ്ലേറ്റുകളിൽ നെയ്യ് പുരട്ടി, മാമ്പഴ മിശ്രിതം കനം കുറഞ്ഞ പാളിയായി പ്ലേറ്റിൽ ഒഴിക്കുക. കുറച്ച് ദിവസത്തെ ഉണക്കലിന് ശേഷം മാമ്പഴ തെര റെഡിയാകും.ചതുര കഷ്ണങ്ങളായി മുറിച്ച് ഇത് കഴിക്കാം.ഏറെ നാൾ ഇത് സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യാം.