ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ ഇതാ ചില ടിപ്‌സ്…

Written by Web Desk1

Published on:

ഇറച്ചിക്കറികള്‍ പ്രത്യകിച്ച് മട്ടന്‍, ബീഫ് എന്നിവ വേവാന്‍ കുറെ സമയം എടുക്കാറുണ്ട്. ഇത് നമ്മുടെ സമയവും കൂടാതെ ഗ്യാസും പാഴായിപ്പോകാന്‍ കാരണമാകുന്നു. ചില പൊടിക്കൈകള്‍ ഉപയോഗിച്ച് നമുക്ക് ഇറച്ചി പെട്ടെന്ന് വേവിച്ചെടുക്കാം

ചെറിയ കഷ്ണങ്ങളാക്കുക

ഇറച്ചിക്കറി വയ്ക്കാനായി ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയാല്‍ എളുപ്പത്തില്‍ വേവിച്ചെടുക്കാം.

ശരിയായി മാരിനേറ്റ് ചെയ്യുക

ശരിയായ രീതിയില്‍ ഇറച്ചി മാരിനേറ്റ് ചെയ്യുന്നത് പാചക സമയം കുറയ്ക്കും. നിങ്ങള്‍ എത്രനേരം മാരിനേറ്റ് ചെയ്യുന്നുവോ അത്രയും നിങ്ങളുടെ മാംസം രുചികരമാകുകയും പെട്ടന്ന് വെന്ത് കിട്ടുകയും ചെയ്യും. മാത്രമല്ല, ചേരുവകള്‍ ഇറച്ചിയില്‍ നല്ലപോലെ ചേര്‍ന്നുകിട്ടുകയും ചെയ്യും.

നാരങ്ങ / വിനാഗിരി / തൈര് ഉപയോഗിക്കുക

ശരിയായ ചേരുവകള്‍ ഉപയോഗിച്ച് മാംസം മാരിനേറ്റ് ചെയ്യുന്നത് മാംസം ടെന്‍ഡര്‍ ആക്കാന്‍ സഹായിക്കും, ഇത് പാചക സമയം കുറയ്ക്കുന്നു. വാസ്തവത്തില്‍, നാരങ്ങ, വിനാഗിരി, തൈര് എന്നിവയുടെ അസിഡിറ്റി സ്വാഭാവികമായും മാംസം മൃദുവും കൂടുതല്‍ രുചികരവുമാക്കാന്‍ സഹായിക്കുന്നു.

ഉയര്‍ന്ന ചൂടില്‍ വേവിക്കുക

മാംസം വേഗത്തില്‍ വേവിക്കാന്‍ ഉയര്‍ന്ന ചൂട് ഉപയോഗിക്കുക. ഉയര്‍ന്ന ഊഷ്മാവില്‍ വറുക്കുകയോ പാചകം ചെയ്യുകയോ ചെയ്യുക.
പ്രഷര്‍ കുക്കര്‍

പ്രഷര്‍ കുക്കര്‍

ഇറച്ചി വിഭവങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടുന്നതിന് സഹായിക്കുന്നു. കൂടാതെ, ഇറച്ചി നല്ലപോലെ സോഫ്റ്റാകാനും ഇത് സഹായിക്കും.

മൈക്രോവേവ്

മാംസം അടുപ്പിലേക്കോ സ്റ്റൗടോപ്പിലേക്കോ മാറ്റുന്നതിന് മുമ്പ് മൈക്രോവേവ് ഉപയോഗിക്കുന്നത്. പാചക പ്രക്രിയയെ വേഗത്തിലാക്കുന്നു.

പാകം ചെയ്യുന്ന സമയം കുറയ്ക്കാനുള്ള മറ്റൊരു എളുപ്പമാര്‍ഗ്ഗം, മാംസം കുറച്ച് ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച് വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുക എന്നതാണ്. പെട്ടെന്ന് ഭക്ഷണം പാകം ചെയ്യേണ്ട സമയത്ത് അവ ഉപയോഗിക്കാം.

പപ്പായ പേസ്റ്റ്

ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും വേഗത്തില്‍ വെന്ത് കിട്ടാനും കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുന്നതിനുമുള്ള മറ്റൊരു മാര്‍ഗ്ഗമാണ് പപ്പായ പേയ്സ്റ്റ്. ഈ പപ്പായ പേയ്സ്റ്റ് ഇറച്ചിയില്‍ നല്ലപോലെ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. അതിന് ശേഷം വേവിക്കുന്നത് ഇറച്ചി നല്ലപോലെ സോഫ്റ്റായി ഇരിക്കുന്നതിനും ഇറച്ചി നല്ലപോലെ വെന്ത് നല്ല സ്വാദ് വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

See also  ചക്കക്കുരു കട്ട്‌‌ലറ്റ് ആർക്കും തയ്യാറാക്കാം…

Leave a Comment