കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു

Written by Web Desk1

Published on:

പാലക്കാടിലെ കൊല്ലങ്കോട്ടിൽ കമ്പി വിളിയിൽ കുടുങ്ങിപ്പോയ പുലി ചത്ത്. അതിസാഹസികമായി പിടികൂടി കൂട്ടിലാക്കിയതിനു പിന്നാലെയാണ് പുലിയുടെ മരണം. ആന്തരിക മുറിവോ മറ്റോ ആയിരിക്കാം മരണ കാരണമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കൂട്ടിലാക്കിയ പുലിയെ പറമ്പിക്കുളത്തേക്കു കൊണ്ടുപോകാനിരുന്നതിനിടെയാണ് സംഭവം. ഏറെ നേരമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലി ചത്ത വിവരം മനസ്സിലാകുന്നത്.

നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെയെല്ലാം മാറ്റിയശേഷം അതിസാഹസികമായിട്ടായിരുന്നു ആര്‍.ആര്‍.ടി. സംഘം പുലിയെ കൂട്ടിലാക്കിയത്.

See also  പ്രസവനിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി അനസ്‌തേഷ്യയിലെ അപാകത മൂലം മരിച്ചു…

Leave a Comment