ഈ പച്ചമാങ്ങ അച്ചാർ വേറെ ലെവൽ

Written by Taniniram Desk

Published on:

ചേരുവകൾ

  • പച്ചമാങ്ങ
  • എണ്ണ
  • കാശ്മീരിമുളകുപൊടി
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി
  • കടുക്
  • ഉലുവ
  • കായപ്പൊടി
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • പച്ചമാങ്ങ കഴുകി തുടച്ചെടുക്കാം.
  • അവ കട്ടിയുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുക.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി വറുക്കാനാവശ്യത്തിന് നല്ലെണ്ണ ഒഴിക്കാം.
  • എണ്ണ ചൂടാകുമ്പോൾ വറ്റൽമുളക് ചേർത്തു വറുക്കാം.
  • ഒരു പിടി കറിവേപ്പില അതിലേക്ക് ചേർക്കാം.
  • വറ്റൽമുളകും കറിവേപ്പിലയും വറുത്ത് മാറ്റാം.
  • അതേ എണ്ണയിലേക്ക് മാങ്ങ കഷ്ണങ്ങൾ ചേർത്ത് നന്നായി വറുക്കാം.
  • അതേ സമയം വറുത്തെടുത്ത വറ്റൽമുളകും കറിവേപ്പിലയും പൊടിച്ചെടുക്കുക.
  • ശേഷം ഒരു ചീനച്ചട്ടിയെടുത്ത് അതിലേക്ക് പൊടിച്ചുവെച്ച മുളകിന്റെ കൂട്ടും, മഞ്ഞൾപ്പൊടിയും, കടുക് പൊടിച്ചതും, ഉലുവ പൊടിച്ചതും, ആവശ്യത്തിന് കായപ്പൊടിയും, ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം.
  • അത് അടുപ്പിൽ വച്ച് മസാലകളുടെ പച്ചമണം മാറുന്നതു വരെ ഇളക്കാം.
  • അതിലേക്ക് വറുത്തെടുത്ത മാങ്ങാ കഷ്ണങ്ങൾ ചേർക്കാം.
  • മാങ്ങ കഷ്ണത്തിൽ മസാലകൾ പിടിക്കുന്നതു വരെ നന്നായി ഇളക്കാം.
  • ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
  • ചൂടില്ലാത്ത മാങ്ങ കഷ്ണങ്ങൾ വൃത്തിയുള്ള വായു സഞ്ചാരമില്ലാത്ത പാത്രത്തിൽ എടുത്ത് വയ്ക്കാം.​ ഇത് കേടുകൂടാതെ ഏറെ നാൾ സൂക്ഷിക്കാവുന്നതാണ്.
See also  നെയ്യിൽ മായമില്ലെന്ന് ഉറപ്പാക്കാൻ ഇതാ ചില എളുപ്പവഴികൾ…

Leave a Comment