പുഷ്പ 2 വിലെ ‘കിസ്സിക്’ സോങ് പുറത്ത്; അല്ലുവും ശ്രീലീലയും പൊളിച്ചടുക്കി

Written by Taniniram Desk

Published on:

ഒടുവിൽ തീപിടിപ്പിക്കുന്ന നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജ്ജുനും(Allu Arjun) ഡാൻസിംഗ് ക്യൂൻ ശ്രീലീലയും. ‘പുഷ്പ 2: ദ റൂളിലെ ‘കിസ്സിക്’ സോങ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ടാണ് ‘കിസ്സിക്’ പാട്ട് പ്രേക്ഷകരുടെ സ്വന്തമായത്. ചെന്നെയിലാണ് പാട്ടിൻ്റെ ഗ്രാൻഡ് ലോഞ്ചിംഗ് നടന്നത്.

ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘പുഷ്പ 2: ദ റൂൾ’ ഓരോ അപ്‍ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂർവ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്.

അതിനുപിന്നാലെയാണിപ്പോൾ കിസ്സിക് പാട്ട് സോഷ്യൽമീഡിയ കീഴടക്കാൻ എത്തിയിരിക്കുന്നത്. ‘പുഷ്പ’ ആദ്യ ഭാഗത്തിൽ ‘ഊ ആണ്ടവാ’ ഡാൻസ് നമ്പറിലൂടെ സമാന്തയാണ് ആരാധകരെ കൈയ്യിലെടുത്തതെങ്കിൽ ഇക്കുറി പുഷ്പരാജിനോടൊപ്പം ആടിതിമിർക്കാൻ എത്തിയിരിക്കുന്നത് തെലുങ്കിലെ ഡാൻസിങ് ക്വീൻ ശ്രീലീലയാണ്.

ബാലതാരമായി തെലുങ്ക് സിനിമാലോകത്ത് എത്തിയ ശ്രീലീല തെലുങ്കിലും കന്നഡയിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. മഹേഷ് ബാബുവിന്‍റെ ‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ ശ്രീലീല ‘പുഷ്പ 2’-വിൽ തന്‍റെ ചുവടുകളിലൂടെ തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2’ എത്താൻ ഇനി ഏതാനും ദിനങ്ങൾ മാത്രമാണുള്ളത്. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് കൊടുങ്കാറ്റായ് ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.

See also  പുഷ്പ 2 കാണുന്ന ആവേശത്തിൽ തീയറ്ററിൽ തീപ്പന്തം കത്തിച്ചു; നാല് പേർ അറസ്റ്റിൽ

Related News

Related News

Leave a Comment