പപ്പടം പൊരിക്കാൻ എണ്ണ നിർബന്ധമാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ എണ്ണയില്ലാതെയും പപ്പടം വറുക്കാമെന്ന് പറഞ്ഞാലോ? തമാശയാണെന്ന് ആദ്യം തോന്നിയേക്കാം. എന്നാൽ സംഭവം ഉള്ളതാണ്.
ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുന്ന പപ്പടത്തിന്റെ രുചി വേറെയൊന്ന് തന്നെയാണ്. ഇങ്ങനെ വറുത്തെടുക്കുന്ന പപ്പടം കൊളസ്ട്രോൾ രോഗികളുടെ സ്വപ്നമാണ്. എന്നാൽ അത്തരക്കാർക്കും ഇനി പപ്പടം കഴിക്കാം. കുക്കറാണ് എണ്ണയില്ലാതെ പപ്പടം വറുക്കുന്നതിലെ താരം. എങ്ങനെയാണ് എണ്ണയില്ലാതെ പപ്പടം കാച്ചുന്നതെന്ന് നോക്കാം.
അലുമിനിയം ചട്ടിയോ നോൺ സ്റ്റിക്ക് പാത്രമോ എടുത്ത് അതിലേക്ക് ഒരു കപ്പ് ഉപ്പിടുക. ശേഷം പപ്പടം ഇട്ട് കൊടുക്കുക. തുടർന്ന് ഉപ്പ് കൊണ്ട് മൂടി ചൂടാക്കുക. പപ്പടം പൊങ്ങുന്നത് വരെ ഇങ്ങനെ ചെയ്യുക.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പപ്പടം വറുത്തെടുക്കാൻ സാധിക്കുന്നു. എണ്ണയില്ലാത്തതിൽ തന്നെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.