കുട്ടികള്‍ക്കും വീട്ടില്‍ പെട്ടെന്ന് ഗസ്റ്റ് വന്നാലുമൊക്കെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ടേസ്റ്റി ഡ്രിങ്കാണിത്.
ഒരു ജാറിലേക്ക് 5 ടേബിള്‍ സ്പൂണ്‍ പാല്‍പൊടി ഇടുക. അതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും ചേര്‍ക്കുക. ഇനി ഇതിലേക്ക് ഒരു ഏലയ്ക്കാ ചതച്ച് ഇടുക. കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു ഗ്ലാസിലേക്ക് ഒഴിച്ചു കുടിക്കുക. ഇതിലേക്ക് വാനില എസ്സന്‍സ്, കസ് കസ് വേണമെങ്കില്‍ ചേര്‍ക്കാം.