Thursday, April 3, 2025

അനുശ്രീ നെറുകയിൽ സിന്ദൂരവും നിറവയറുമായി ആരാധകർക്ക് മുന്നിൽ…

Must read

- Advertisement -

മലയാള സിനിമാ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നടിയാണ് അനുശ്രീ (Anusree). വളരെ വർഷങ്ങൾക്കു മുൻപ് മിനിസ്ക്രീൻ നൽകിയ അഭിനയ അടിത്തറയിൽ നിന്നും വെള്ളിത്തിരയിലെത്തി അവിടെയും മികച്ച ചിത്രങ്ങളും നല്ല വേഷങ്ങളും ചെയ്ത താരമാണ് അനുശ്രീ (Anusree). ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ നാട്ടിൻപുറത്തുകാരിയായി മലയാള സിനിമയിലെത്തി, തന്റേതായ ഇടം നേടിയ ഒരു അഭിനേത്രി എന്ന പേര് സൃഷ്ടിക്കാൻ അനുശ്രീക്ക് കഴിഞ്ഞു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒരു പുത്തൻ ലുക്കുമായി നടി എത്തിച്ചേർന്നിരിക്കുന്നു. ഇതുവരെ കാണാത്ത അനുശ്രീയെ ഈ ചിത്രങ്ങളിൽ കാണാം.

‘കഥ ഇന്നുവരെ’ എന്ന സിനിമയിലാണ് ഏറ്റവും അടുത്തായി അനുശ്രീയെ ബിഗ് സ്ക്രീനിൽ പ്രേക്ഷകർ കണ്ടത്. ഇത്രയും വർഷങ്ങളായി അനുശ്രീ (Anusree) കൈവയ്ക്കാത്ത ഒരു റോൾ ആയിരുന്നു ഈ ചിത്രത്തിലെ നസീമ എന്ന കഥാപാത്രം. സിനിമയിൽ വളരെ നിർണായകമായ ഒരു വേഷമായിരുന്നു ഇത്. അതിനുശേഷം അനുശ്രീ ഇൻസ്റ്റഗ്രാമിൽ എത്തിച്ചേർന്നത് ഈ ഫോട്ടോഷൂട്ടുമായാണ്. സിന്ദൂരവും നിറവയറുമായാണ് താരത്തെ കാണാൻ സാധിക്കുന്നത്. സാരി ചുറ്റിയാണ് അനുശ്രീ (Anusree) ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രങ്ങൾ കാണുന്ന അവരുടെ പ്രിയപ്പെട്ട ആരാധകർക്ക് ഇതൊക്കെ എപ്പോൾ എന്ന് മനസ്സിൽ തോന്നിയിട്ടുണ്ടാകും. അനുശ്രീ (Anusree)എന്തായാലും നിങ്ങളോട് പറയാതെ വിവാഹം ചെയ്തിട്ടില്ല. ഇതൊരു ഷൂട്ടിങ്ങിന്റെ ഭാഗം മാത്രമായുള്ള ചിത്രമാണ്. കൂടുതൽ തെറ്റിദ്ധാരണകൾക്ക് ഇടം നൽകാതിരിക്കാനായി അനുശ്രീ തന്റെ ഫോട്ടോകൾക്കൊപ്പം ക്യാപ്ഷനായി അഞ്ചു ഹാഷ്ടാഗുകൾ നൽകിയിട്ടുണ്ട് #love #specialmoments #special #workmode #shoottime എന്നിങ്ങനെയാണ് ടാഗുകൾ

അനുശ്രീ(Anusree)യുടെ അടുത്ത സുഹൃത്തായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ (Pinki Vishal) ആണ് മേക്കപ്പ് ചെയ്തിട്ടുള്ളത്. മിറർ സെൽഫിയായി തന്റെ ചിത്രങ്ങൾ പകർത്തുകയാണ് അനുശ്രീ (Anusree). പിന്നിൽ, ഷൂട്ടിംഗ് സെറ്റിലെ ലൈറ്റും തെളിയുന്നുണ്ട്. വളരെ മികച്ച പ്രതികരണവുമായി അനുശ്രീ(Anusree)യുടെ പുതിയ ചിത്രം ‘കഥ ഇന്നുവരെ’ പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് അനുശ്രീ(Anusree)യുടെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം മലയാള സിനിമയിൽ ഉണ്ടാവുന്നത്. ഹക്കിം ഷാജഹാന്റെ നായികാവേഷമാണ് അനുശ്രീ കൈകാര്യം ചെയ്തത്.

കുറച്ചു നാളുകൾക്ക് മുൻപ് അനുശ്രീ കൊച്ചിയിൽ ഒരു വീട് സ്വന്തമാക്കിയിരുന്നു. ഇതിന്റെ പാലുകാച്ചൽ വിശേഷങ്ങളും താരം അവരുടെ ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചു. സുഹൃത്തുക്കളായ നടന്മാർ ദിലീപ്, ഉണ്ണി മുകുന്ദൻ എന്നിവർ പാലുകാച്ചൽ ചടങ്ങിൽ പങ്കുകൊണ്ടു. കൊച്ചിയിൽ കുറച്ചുകാലം ഒരു ഫ്ലാറ്റ് വാങ്ങി താമസിച്ചിരുന്നു എങ്കിലും, ഇവിടം പ്രവർത്തിമേഖല ആയതിനാൽ അനുശ്രീ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.

അഭിനയത്തിന് പുറമേ, സ്പോർട്സ് മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് അനുശ്രീ. അതിനു ശേഷമാണ് സിനിമയിലേക്ക് ചുവടുറപ്പിച്ചത്. ഏതാനും ചിത്രങ്ങളിൽ അനുശ്രീ അതിഥി വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇന്നും ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലെ അനുശ്രീയുടെ നായികാ വേഷത്തിന് ഏറെ ആരാധകരുണ്ട്. ഫഹദ് ഫാസിലിന്റെ നായികാ വേഷം ചെയ്താണ് അനുശ്രീ ബിഗ് സ്സീനിൽ ആരംഭം കുറിച്ചത്. 2012ലാണ് ആദ്യ ചിത്രം റിലീസ് ചെയ്തത്.

See also  ദീപിക പദുക്കോൺ അമ്മയാകുന്നു; സെപ്റ്റംബറിൽ കടിഞ്ഞൂൽ കൺമണി എത്തും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article