മുഖം ഗ്ലാസ് പോലെ തിളങ്ങും… കറ്റാർവാഴ ജെൽ മതി…

Written by Web Desk1

Published on:

മാറി വരുന്ന കാലാവസ്ഥ കാരണം പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങളാണ് ഭൂരിഭാഗംപേരും അനുഭവിക്കുന്നത്. മുഖക്കുരു, കരിവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ വന്നുകഴിഞ്ഞാൽ മാറ്റിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പലരും യൂട്യൂബിൽ പറയുന്നത് കണ്ടും അല്ലാതെയും പരീക്ഷണങ്ങൾ നടത്തുന്നുണ്ടാവും. എന്നാൽ, മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റുന്ന ഒരു ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് മുഖത്ത് മാത്രമല്ല, ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉപയോഗിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ
അരി – 2 കപ്പ്
കറ്റാർവാഴ ജെൽ – 5 ടേബിൾസ്‌പൂൺ
ആൽമണ്ട് ഓയിൽ – 1 സ്‌പൂൺ
വൈറ്റമിൻ ഇ ഓയിൽ – അര സ്‌പൂൺ ഇളം ചൂടുവെള്ളം ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

അരി ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി അഞ്ച് മണിക്കൂർ കുതിർക്കാൻ വയ്‌ക്കുക. കുതിർക്കാനും ഇളം ചൂടുവെള്ളം തന്നെ ഉപയോഗിക്കുക. അഞ്ച് മണിക്കൂറിന് ശേഷം വെള്ളം കളഞ്ഞ് അരി മിക്‌സിയുടെ ജാറിലേക്കിടുക. ഇതിലേക്ക് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം ചേർത്ത് നന്നായി അരച്ച് അരിച്ചെടുക്കുക. അരിക്കാനായി കോട്ടൺ തുണി ഉപയോഗിക്കുന്നതാണ് നല്ലത്. ശേഷം കിട്ടിയ വെള്ളത്തിനെ ഒരു ഗ്ലാസ് പാത്രത്തിൽ ഒഴിച്ച് വയ്‌ക്കുക.

കുറച്ച് സമയം കഴിയുമ്പോൾ അതിന് മുകളിൽ വെള്ളം തെളിഞ്ഞ് വരും. അതിനെ കളയണം. ബാക്കി വരുന്ന വെള്ള നിറത്തിലുള്ള സ്റ്റാർച്ച് വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. നന്നായി ഉണങ്ങി കിട്ടുമ്പോൾ ഇതിനെ മിക്‌സിയിലിട്ട് പൊടിച്ചെടുക്കണം. ശേഷം അതിലേക്ക് കറ്റാർവാഴ ജെൽ ചേർത്ത് യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ശേഷം ആൽമണ്ട് ഓയിൽ, വൈറ്റമിൻ ഇ ഓയിൽ എന്നിവയും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു വൃത്തിയുള്ള ബോട്ടിലിൽ സൂക്ഷിക്കുക. ഒരു മാസത്തോളം ഇത് കേടുകൂടാതെയിരിക്കും. ഫ്രിഡ്‌ജിൽ വയ്‌ക്കേണ്ട ആവശ്യമില്ല.

Leave a Comment