അങ്കണവാടിയിൽ നിന്നും പാമ്പിനെ പിടികൂടി…

Written by Web Desk1

Published on:

തൃശ്ശൂർ (Thrissur) : ഇന്ന് രാവിലെയാണ് സംഭവം. തൃശ്ശൂർ നെട്ടശ്ശേരിയിൽ അങ്കണവാടിക്കകത്തു നിന്ന് പാമ്പിനെ പിടികൂടി. കുട്ടികൾ എത്തുന്നതിനു തൊട്ടുമുൻപാണ് പാമ്പിനെ കണ്ടത്. രാവിലെ എത്തിയ അങ്കണവാടി ഹെൽപ്പറാണ് പാമ്പിനെ ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് ഉടൻ തന്നെ നാട്ടുകാർ എത്തി പാമ്പിനെ തല്ലിക്കൊന്നു.

തൃശ്ശൂർ മേയർ എം കെ വർഗീസിന്റെ ഡിവിഷനിലാണ് സംഭവം. കുട്ടികൾ എത്തുന്നതിനു മുൻപ് തന്നെ പാമ്പിനെ കണ്ടെത്തിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. അങ്കണവാടിയുടെ തൊട്ടടുത്ത പറമ്പ് കാട് കയറി കിടക്കുന്നത് വൃത്തിയാക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നിൽ ഇതുവരെയും അധികൃതർ ഇതിൽ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

See also  കോഴിക്കോട് അമ്മയെയും മകളെയും ട്രെയിനില്‍ നിന്ന് ടിടിഇ പുറത്തേക്ക് തള്ളിയിട്ടു.

Related News

Related News

Leave a Comment