വിശ്രമകേന്ദ്രം മുതൽ റോബട്ടിക് സർജറി യൂണിറ്റ് വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കാൻസർ സെന്ററായ ആർസിസിയുടെ മുഖം മാറുന്നു.ഒ.പിയിൽ മറ്റും എത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും അത്യാധുനിക സംവിധാനങ്ങളോടെയുള്ള വിശ്രമ കേന്ദ്രം തിങ്കളാഴ്ച തുറക്കും. ഇതോടെ ഇവിടെ എത്തുന്നവർ പുറത്ത് കാത്തു നിൽക്കേണ്ട അവസ്ഥ മാറും.
കേരളത്തിന് അകത്തും പുറത്തുംനിന്നുമായി പ്രതിദിനം നിരവധി പേരാണ് ഇവിടെ എത്തുന്നത്. എന്നാൽ വിശ്രമ കേന്ദ്രം ഇല്ലാതിരുന്നത് പോരായാമയായിരുന്നു. അതിനു പരിഹാരമെന്ന നിലയിലാണ് പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക് നിർമ്മിച്ചത്.സ്ക്വയർഫീറ്റ് ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച ഇവിടെ അത്യാധുനിക സംവിധാനങ്ങൾക്കൊപ്പം അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ ബ്ലോക്കിൽ വിശ്രമ കേന്ദ്രത്തിന് പുറമെ രോഗികളുടെ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക് റൂം , എടിഎം കൗണ്ടർ , ഫ്രീ ഡ്രഗ് ബാങ്ക് ,കമ്മ്യൂണിറ്റ് ഫാർമസി, ഫുഡ് കോർട്ട്, ആധുനിക സംവിധാനങ്ങളോടെയുള്ള ശുചിമുറികൾ, കോഫി ഷോപ്പ് സ്റ്റേഷനറി ഷോപ്പ് തുടങ്ങീ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലെ ലോഞ്ചുകളോട് മാസ്യമുള്ള രീതിയിലാണ് ബ്ലോക്കിന്റെ നിർമാണമെന്ന് അധികൃതർ പറഞ്ഞു.
5000 സ്ക്വയർഫീറ്റ് ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച ഇവിടെ അത്യാധുനിക സംവിധാനങ്ങൾക്കൊപ്പം അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1.65 കോടി രൂപയാണ് ചിലവ്. ഇതിൽ 65 ലക്ഷം രൂപ ഇന്ത്യൻ ഓയിൽ കോർപറേഷൻ സിഎസ്ആർ ഫണ്ട് ആണ്. നിർമാണം ഏകദേശം പൂർത്തിയായി.ഇനി ചില അറ്റകുറ്റപ്പണികൾ മാത്രമാണ് അവശേഷിക്കുന്നത്.15ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക.
അതെസമയം സർക്കാർ മേഖലയിലെ ആദ്യത്തെ റോബട്ടിക് സർജറി യൂണിറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റീബിൽഡ് കേരള പദ്ധതിയിൽ നിന്ന് 30 കോടി ചെലവാക്കിയാണ് ഇത് ആരംഭിച്ചിക്കുന്നത്. അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ കൂടുതൽ വേഗത്തിലും സൂക്ഷമതയിലും ചെയ്യാൻ സർജന്മാരെ പ്രാപ്തരാക്കുന്നതാണ് ഈ യൂണിറ്റ്.രോഗികളുടെ വേദന, രക്തനഷ്ടം, ആശുപത്രിവാസം, അണുബാധ, തുടങ്ങിയവ ഗണ്യമായി കുറയ്ക്കാൻ ഈ സർജറി സഹായിക്കും.