Saturday, April 12, 2025

രഞ്ജി ട്രോഫി; അസമിനെതിരെ കേരളം മികച്ച സ്കോറിലേക്ക്

Must read

- Advertisement -

ഗുവാഹ​ത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം രണ്ടിന് 222 റൺസെന്ന നിലയിലാണ്. 50 റൺസെടുത്ത രോഹൻ പ്രേമിന്റെ വിക്കറ്റാണ് കേരളത്തിന് രാവിലെ നഷ്ടമായത്. രണ്ടാം വിക്കറ്റിൽ കൃഷ്ണ പ്രസാദിനൊപ്പം രോഹൻ പ്രേം 84 റൺസ് കൂട്ടിച്ചേർത്തിരുന്നു. 80 റൺസുമായി കൃഷ്ണ പ്രസാദ് ക്രീസിൽ തുടരുകയാണ്. നാല് റൺസെടുത്ത സച്ചിൻ ബേബിയാണ് കൃഷ്ണ പ്രസാദിന് കൂട്ട്.

ഒന്നാം ​ദിനം വൈകി തുടങ്ങിയ മത്സരത്തിൽ കേരളം ഒരു വിക്കറ്റിന് 141 റൺസെടുത്തിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹൻ കുന്നുന്മേലിന്റെ ബാറ്റിം​ഗാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. 95 പന്തുകൾ നേരിട്ട കുന്നുന്മേൽ 83 റൺസെടുത്ത് പുറത്തായി. ആദ്യ വിക്കറ്റിൽ കുന്നുന്മേലിനൊപ്പം കൃഷ്ണപ്രസാദ് 133 റൺസ് കൂട്ടിച്ചേർത്തിരുന്നു.

See also  സഞ്ജുവിന് കന്നി സെഞ്ചുറി.. പരമ്പര ഇന്ത്യയ്ക്ക് സ്വന്തം.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article