വിഴിഞ്ഞം തുറമുഖത്തെത്തിയ കപ്പലുകൾ മടങ്ങി

Written by Web Desk1

Updated on:

വിഴിഞ്ഞം: രാജ്യാന്തര തുറഖമുഖത്തേക്ക് ക്രയിനുകളുമായി എത്തിയ നാലാമത്തെ കപ്പൽ ഷെൻ ഹുവ 15 ഇന്നലെ മടങ്ങി. ഇനി കപ്പലുകൾ അടുക്കുന്നത് മാർച്ച് അവസാനത്തോടെയെന്ന് അധികൃതർ അറിയിച്ചു. . കഴിഞ്ഞ മാസം 30ന് എത്തിയ കപ്പൽ ക്രയിനുകളിറക്കിയ ശേഷമാണ് ഇന്നലെ തിരികെ പോയത്. ഉച്ചക്ക് 12 ന് ടഗുകളായ ഡോൾഫിൻ 27, 35, വലിയ ടഗ് ഓഷ്യൻ സ്പിരിറ്റ് എന്നിവയുടെ അകമ്പടിയോടെയാണ് ബെർത്തിൽ നിന്നു താൽക്കാലിക ചാനലിലൂടെ യാത്ര തുടങ്ങിയത്.

തുറമുഖത്ത് നിന്നും കപ്പല്‍ മടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍

തുറമുഖത്ത് ആദ്യം ക്രയിനുകളുമായി എത്തിയ ഷെൻഹുവ -15 നാണ് രണ്ടാമതും എത്തിയത്. നാലു കപ്പലുകളിൽ നിന്നുമായി തുറമുഖത്ത് ആകെ 15 ക്രെയിനുകൾ എത്തി. ഇതിൽ ഷിപ്പ് ടു ഷോർ നാലു ക്രയിനുകളാണുള്ളത്. 32 ക്രെയിനുകളിൽ ശേഷിച്ച 17 എണ്ണവുമായാണ് മാർച്ച് മുതൽ കപ്പലുകൾ എത്തുന്നത്. അടുത്ത കപ്പൽ എത്തുമ്പോഴേക്കും 800 മീറ്റർ ബെർത്തും പൂർത്തിയാവും.

See also  കെഎസ്ഇബിയുടെ സെര്‍വര്‍ തകരാറിലായി; സേവനങ്ങള്‍ തടസ്സപ്പെട്ടു

Related News

Related News

Leave a Comment