തിരുവനന്തപുരം (Thiruvananthapuram) : ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. (Bomb threat to Sree Padmanabhaswamy Temple and Attukal Temple.) ശനിയാഴ്ച രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം. ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് രണ്ട് ക്ഷേത്രങ്ങളിലും പോലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
നേരത്തെ തിരുവനന്തപുരത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും ബോംബ് ഭീഷണികള്‍ വന്നിരുന്നു. സമാനസ്വാഭാവത്തിലുള്ള ഭീഷണിസന്ദേശമാണ് ഇത്തവണ ക്ഷേത്രങ്ങള്‍ക്കും ലഭിച്ചത്. മുന്‍പ് വന്ന ഭീഷണിസന്ദേശങ്ങളെല്ലാം ഡാര്‍ക്ക് നെറ്റ് വഴി അയച്ചതായിരുന്നു. അതിനാല്‍തന്നെ വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതിനിടെ, ശനിയാഴ്ച ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിന് നേരേയും ബോംബ് ഭീഷണിയുണ്ടായി. സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് ഡല്‍ഹി പോലീസും പിന്നീട് സ്ഥിരീകരിച്ചു.