ബിഗ് ബോസ് ഹൗസിൽ അനീഷും രേണു സുധിയും തമ്മിൽ പൊരിഞ്ഞ പോര്. വേക്കപ്പ് സോങ്ങിന് ശേഷം രേണു ഉറങ്ങിയെന്ന് അനീഷ് പറഞ്ഞതോടെയാണ് തർക്കത്തിന് തുടക്കമാകുന്നത്. ‘ഞാന്‍ കണ്ണടയ്ക്കും തലകുത്തി നിൽക്കും. താൻ തന്റെ കാര്യം നോക്കടോ. ആണാണെന്ന് പറഞ്ഞ് പെണ്ണുങ്ങളുടെ വായിരിക്കുന്നത് കേൾക്കുന്നത് എന്തിനാണ്. എന്റെ പൊന്ന് ബിഗ് ബോസേ.. ഇതിനെ കൊണ്ട് മടുത്ത്….’ രാവിലെ തന്നെ ബിബി ഹൗസിൽ വൻ അടിയാണ്. താൻ ഉറങ്ങിയില്ലെന്ന് രേണു സമാധാനത്തോടെ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ നിൽക്കുകയായിരുന്നു അനീഷ്.
സഹികെട്ട രേണു അവസാനം അനീഷിന് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. സത്യത്തിൽ അനീഷിന് വേണ്ടതും ആ പൊട്ടിത്തെറി ആണ്. ബി ബി ഹൗസിനുള്ളിൽ ഒരു ഒറ്റപ്പെടൽ സ്ട്രാറ്റജി ആണ് അനീഷ് നടത്തുന്നത്. അതിനായി അനീഷ് ആദ്യം ചെയ്യുന്നത് ആളുകളെ ലക്‌ഷ്യം വെച്ച് ട്രിഗർ ചെയ്യുക എന്നതാണ്. വന്ന് അഞ്ച് ദിവസം ആയതേ ഉള്ളു എങ്കിലും അനീഷ് എല്ലാവരെയും നന്നായി വെറുപ്പിച്ച് വെച്ചിട്ടുണ്ട്. അത് ബിഗ്‌ബോസിനകത്തും പുറത്തും ചർച്ചയായിട്ടുണ്ട്.
ഓരോ കാരണം കണ്ടെത്തി മത്സരാർത്ഥികളെ ട്രിഗർ ചെയ്യുന്നതോടെ അവർ അനീഷിന് നേരെ തിരിയും. അങ്ങനെ ഓരോരുത്തരെയായി ചെയ്യുന്നു. അവസാനം മറ്റ് മത്സരാർത്ഥികളെല്ലാം ഒരു ടീമും അനീഷ് മാത്രം ഒറ്റയാൾ പോരാളിയുമാകും. അങ്ങനെ മറ്റുള്ളവരെല്ലാം തന്നെ ഒറ്റപ്പെടുത്തുവകയാണെന്ന് പറഞ്ഞ് ആ ട്രാക്ക് പിടിച്ച് കേറാനാണ് അനീഷിന്റെ ശ്രമം.
രേണുവുമായി മാത്രമല്ല അനീഷ് അടി ഉണ്ടാക്കിയിട്ടുള്ളത്. ഷാനവാസ്, അക്ബർ, ആര്യൻ, അപ്പാനി ശരത്ത് ഇവരെയെല്ലാം അനീഷ് മാക്സിമം ട്രിഗർ ചെയ്ത് വെറുപ്പിച്ച് വെച്ചിട്ടുണ്ട്. അത് മാത്രമല്ല ഇനി വരും ആഴ്ചകളിലെല്ലാം താൻ തന്നെയാവും അടുത്ത ക്യാപ്റ്റൻ എന്ന വീരവാദവും അനീഷ് മുഴക്കിയിട്ടുണ്ട്. താൻ വലിയ സംഭവമാണെന്ന് ഹൗസിലുള്ളവരെ ധരിപ്പിക്കാൻ അനീഷ് നന്നായി ശ്രമിക്കുന്നുണ്ട്. എന്തായാലും മത്സരാർത്ഥികളെല്ലാം അനീഷിന് എതിരെയാണ് നിൽക്കുന്നത്.
രേണുവുമായുള്ള ഇന്നത്തെ അടിയിൽ അനീഷിന് പിടിച്ച് നിൽക്കാൻ ആയിട്ടില്ല. എന്തായാലും ലാലേട്ടൻ വരുന്ന എപ്പിസോഡിൽ അനീഷിനെ ഒന്ന് നന്നായി കുടയാനാണ് സാധ്യത. ഇനിയിപ്പോൾ അനീഷ് മുൻ സീസണിലെ പലരെയും അനുകരിച്ച് കളിക്കുകയാണോ എന്നും പ്രേക്ഷകർക്ക് സംശയമില്ലാതില്ല. ആഴ്ച ഒന്നയതല്ലേ ഉള്ളു…അനീഷിന്റെ സ്ട്രാറ്റജി ലക്‌ഷ്യം കാണുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം.