സ്റ്റാര്‍മാജിക് താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അര്‍ജുന്‍ ആണ് വരന്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.
സ്റ്റാര്‍ മാജിക്കിലെ രസികന്‍ ഗെയിമുകളില്‍ സജീവസാന്നിധ്യമാണ് ഐശ്വര്യ രാജീവ്.നാലു വയസുമുതലെ അഭിനയരംഗത്ത് എത്തിയ ആളാണ് ഐശ്വര്യ. ബീനാ ആന്റണിയുടെ മകളായിട്ടായിരുന്നു സീരിയലിലെ തുടക്കം. വെളുത്ത ചെമ്പരത്തിയാണ് ആദ്യ സീരിയല്‍.
സ്റ്റാര്‍ മാജിക്കിലെ സഹതാരങ്ങളും സീരിയല്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്.