Friday, August 15, 2025

കൂടുതല്‍ സംസാരിച്ചാല്‍ അദ്ദേഹത്തിന് ദേഷ്യം വരും ,പിണറായി കേരളത്തിന്റെ വരദാനം, ലെജന്‍ഡറി ഹീറോ , സ്വാഗതപ്രസംഗം അതിരു കടന്നു

Must read

- Advertisement -

‘മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം’, ‘പിണറായി വിജയന്‍ ലെജന്‍ഡ്’ തുടങ്ങി പിണറായി വിജയനെ പുകഴ്ത്തി സ്വാഗതപ്രസംഗം. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി എന്‍ പണിക്കര്‍ അനുസ്മരണ വായനാദിന ചടങ്ങിലാണ് സ്വാഗത പ്രാസംഗികന്‍
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍ അധിക സമയമെടുത്ത് മുഖ്യമന്ത്രിയെ പുകഴ്ത്തി വെട്ടിലായത്..

പിണറായി വിജയന്‍ പാവപ്പെട്ടവരുടെ അത്താണിയാണ്. അദ്ദേഹം വന്നതില്‍ പിന്നെ പട്ടിണിയില്ല, ദരിദ്രരില്ല കേരളത്തില്‍. ഒരു ദരിദ്രനെ പോലും നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. അത് മുഖ്യമന്ത്രിയുടെ പാവങ്ങളോടുള്ള താല്‍പര്യമാണ്. അദ്ദേഹം കേരളത്തിന്റെ വരദാനമാണ്.

എന്നാല്‍ പരിതിയില്‍ കഴിഞ്ഞ പാടിപ്പുകഴ്ത്തല്‍ സ്വാഗത പ്രസംഗത്തില്‍ തുടര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പം അസ്വസ്ഥനായി. ശരീരഭാഷയിലും ആ അസ്വസ്ഥത പ്രകടമായതോടെ സംഘാടകര്‍ ഇടപെട്ടു. ആദ്യമെല്ലാം ആസ്വദിച്ച മുഖ്യമന്ത്രി പിന്നീട് അസ്വസ്ഥനായി . വേദിയില്‍ തന്റെ അടുത്തിരുന്ന മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനോട് കാര്യം പറയുന്നതും അദ്ദേഹം പേപ്പറിലെഴുതി വിഷയം സംഘാടകരെ അറിയിക്കുകയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ശരീരഭാഷയിലെ മാറ്റം തിരിച്ചറിഞ്ഞ സംഘാടകര്‍ പ്രസംഗം പരിമിതപ്പെടുത്താന്‍ സ്വാഗതപ്രാസംഗികനായ എന്‍ ബാലഗോപാലിന് പേപ്പറില്‍ എഴുതി നിര്‍ദേശം നല്‍കി. സംഘാടകര്‍ പ്രസംഗം ചുരുക്കാന്‍ പറഞ്ഞതോടെ കാര്യം മനസിലായ പ്രാസംഗികന്‍ നര്‍മ്മത്തിലൂടെ സാഹചര്യം ലഘൂകരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വാക്കുകള്‍ പിന്നേയും അലോസരമായി.

കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞാണ് ബാലഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് സീറ്റിലേക്കു മടങ്ങിയ ബാലഗോപാലിനോട് ‘മൂന്നു മിനിറ്റാണല്ലോ പ്രസംഗിച്ചത്’ എന്ന്ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെ ഗൗരവകരമായ സാഹചര്യം ലഘുവായി.

See also  ഇത്തവണയും കെകെ രമയ്ക്ക് നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സഭയില്‍ എണ്ണിപ്പറഞ്ഞ് കെകെ രമ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article