തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകള്‍ നേര്‍ന്നത്. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- എന്നാണ് മോദി എക്‌സില്‍ കുറിച്ചത്.
ആശംസകള്‍ നേരിട്ട് അറിയിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി. രാവിലെ പത്തോടെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ക്ലിഫ് ഹൗസിലെത്തിയത്. ആശംസ നേര്‍ന്ന ഗവര്‍ണര്‍, മുഖ്യമന്ത്രിയെ പൊന്നാടയും അണിയിച്ചു. പതിനഞ്ച് മിനുട്ടോളം ക്ലിഫ് ഹൗസില്‍ ചെലവഴിച്ച ശേഷമാണ് രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ മുഖ്യമന്ത്രിക്ക് 80 -ാം പിറന്നാള്‍ ദിനത്തില്‍ ആശംശകള്‍ അറിയിച്ചിരുന്നു.