Tuesday, March 18, 2025

ഇളയമകന്‍ നഷ്ടപ്പെട്ടു; കൊലപാതകിയായ മൂത്തമകന്‍ അഫാനെ രക്ഷിക്കണമെന്ന് പോലീസിനോടും പിതാവിനോടും കരഞ്ഞ് പറഞ്ഞ് ഷെമി

കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പോലീസിന് മൊഴി നല്‍കി

Must read

- Advertisement -

തിരുവനന്തപുരം : നാടിനെ ഞെട്ടിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ മകന്‍ അഫാനെ രക്ഷിക്കണമെന്ന് മാതാവ് ഷെമി. കടുത്ത മാനസിക വിഷമത്തിലാണ് ഷെമി. രണ്ട് പ്രാവശ്യം വെഞ്ഞാറമൂട് പോലീസ് എത്തിചോദിച്ചിട്ടും കട്ടിലില്‍ നിന്നു വീണാണു തലയ്ക്കു പരുക്കേറ്റതെന്ന മൊഴിയിലുറച്ച് നില്‍ക്കുകയാണ് .വെഞ്ഞാറമൂട് എസ്എച്ച്ഒ: ആര്‍.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലിളള സംഘമാണ് മൊഴിയെടുക്കാന്‍ എത്തിയത്. അഫാന്‍ മറ്റുളളവരെ ക്രൂരമായി വധിച്ച കാര്യങ്ങള്‍ ഷെമിയോട് പറഞ്ഞിരുന്നു. ഇളയമകന്‍ നഷ്ടപ്പെട്ടു അഫാനിലാണ് പ്രതീക്ഷയെന്ന് ഷെമി പറഞ്ഞു.

കട്ടിലില്‍ നിന്നു വീണാല്‍ ഇത്രയും വലിയ പരുക്കേല്‍ക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും തലകറങ്ങി വീണു പരുക്കേറ്റുവെന്ന് ഷെമി മറുപടി നല്‍കി.

സംഭവദിവസം രാവിലെ നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചോദിച്ചപ്പോള്‍ വിഷയം മാറ്റിയ ഷെമി വിശക്കുന്നു, ശരീരം തളരുന്നു എന്നെല്ലാം പറഞ്ഞ് ഒഴിഞ്ഞുമാറി. കടബാധ്യതയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഷെമിയുടെ ഡയറിയിലെ വിവരങ്ങള്‍ സംബന്ധിച്ചും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി പോലീസിന് ലഭിച്ചില്ല. പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമിയെ പാര്‍പ്പിച്ചിരിക്കുന്നത്.

See also  കെ.പി.യോഹന്നാന്റെ മരണത്തില്‍ ദുരൂഹതയില്ല;വിവാദങ്ങള്‍ക്കില്ലെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article