തിരുവനന്തപുരം (Thiruvananthapuram) : വർക്കലയിൽ ക്ഷേത്രത്തിൽ തീപിടുത്തം. ഇടവ മാന്തറ ക്ഷേത്രത്തിലാണ് തീപിടുത്തം ഉണ്ടായത്. (Temple fire in Varkala. The fire broke out in the Edava Mantara temple.) ശിവരാത്രി ഉത്സവത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്ഷേത്രത്തോട് ചേർന്നുള്ള താത്ക്കാലിക പന്തൽ കത്തി നശിച്ചു. വെടിക്കെട്ടിനിടെ തീപ്പൊരി പന്തലിൽ വീണതാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമായി. ആളപായമില്ല.
ഓല മേഞ്ഞ താത്ക്കാലിക പന്തലാണ് പൂർണമായും കത്തിനശിച്ചത്. ശിവരാത്രി ആഘോഷമായതിനാൽ ക്ഷേത്രത്തിൽ നിരവധി പേരുണ്ടായിരുന്നു. അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി തീയണച്ചതോടെ വലിയ ദുരന്തമാണ് ഒഴിവായത്.