Saturday, April 19, 2025

കെഎസ്ഇബിയുടെ ഇരുട്ടടി; ഫെബ്രുവരിയിലും സര്‍ചാര്‍ജ് ഈടാക്കും…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ഫെബ്രുവരി മാസത്തിലും സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി. (KSEB will collect electricity surcharge in the state in the month of February as well.) യൂണിറ്റിന് 10 പൈസ വെച്ചാണ് സര്‍ചാര്‍ജ് പിരിക്കുക.

2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയുണ്ട്. അതിനാൽ അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കാണ് കെഎസ്ഇബി യുടെ തീരുമാനത്തോടെ തിരിച്ചടിയേറ്റിരിക്കുന്നത്. ഇന്ധനവില കൂടുന്നതിനാൽ താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.

See also  സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കെഎസ്ഇബി, ബില്ലടയ്‌ക്കാത്ത സർക്കാർ – പൊതുമേഖല സ്ഥാപാനങ്ങളുടെ ഫ്യുസൂരും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article