- Advertisement -
തിരുവനന്തപുരം (Thiruvananthapuram) : റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിന് ഇന്ന് തുടങ്ങും. (The indefinite strike of ration traders will begin today.) സമരത്തെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് മുടങ്ങും.
ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. വ്യാപാരികളുമായി സർക്കാർ രണ്ടുവട്ടം ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നും എന്നാൽ, ശമ്പളം വർധിപ്പിക്കാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.