പുളിപ്പും കയ്പ്പുമില്ലാത്ത പഞ്ചസാര ഒട്ടും ചേര്‍ക്കാത്ത മുന്തിരി ജ്യൂസ് തയ്യാറാക്കാം

Written by Web Desk1

Published on:

ഒട്ടും പുളിപ്പും കയ്പ്പുമില്ലാതെ പഞ്ചസാര ഒട്ടും ചേര്‍ക്കാതെ മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ ? ജ്യൂസില്‍ പഞ്ചസാരയ്ക്ക് പകരം നമുക്ക് നല്ല നാടന്‍ തേന്‍ ചേര്‍ക്കാം. മനസും വയറും തണുപ്പിക്കുന്ന നല്ല കിടിലന്‍ മധുരം കിനിയും മുന്തിരി ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മുന്തിരിങ്ങ – ഒരു കപ്പ്
നാരങ്ങ – ഒരെണ്ണം
പുതിനയില – 10 എണ്ണം
തേന്‍ – ആവശ്യത്തിന്
തണുത്തവെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

  • മിക്‌സിയുടെ ജാറില്‍ മുന്തിരിങ്ങ, നാരങ്ങ പുതിനയില, ഉപ്പ്, എന്നിവ നന്നായി അരച്ചെടുക്കുക.
  • ഇതിലേക്ക് വെള്ളവും ചേര്‍ത്ത് അടിച്ച് എടുക്കാം
  • തുടര്‍ന്ന് അതിലേക്ക് തേന്‍ ഒഴിച്ച് ഇളക്കുക
  • ഐസ് ക്യൂബ് ചേര്‍ത്ത് ഗ്ലാസിലേക്ക് പകരാം
See also  പഴുത്ത മാങ്ങ ഉണ്ടോ ? മാമ്പഴ തെര തയ്യാറാക്കാം….

Leave a Comment