രാവിലെ നമ്മളിൽ ചിലരെങ്കിലും ഉണരുന്നത് കോഴി കൂവുന്നത് കേട്ടാണ്. പലർക്കും ഈ കൂവൽ ഇഷ്ടവുമല്ല. രാവിലെ സമാധാനമായി ഉറങ്ങുപ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള ശബ്ദം കേൾക്കുന്നത്. നാട്ടിൻ പുറങ്ങളിൽ ഇന്നും ഇത് കാണാം.
സൂര്യൻ ഉദിച്ച് വരുന്ന സമയത്ത് തന്നെ കോഴികൾ കൂവാറുണ്ട്. എന്തുകൊണ്ടാണ് രാവിലെ കോഴികൾ ഇത്തരത്തിൽ കൂവുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നിൽ ഒരു കാരണമുണ്ട്. കോഴികളിൽ ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ടെന്നാണ് ഇതിന് വിദഗ്ധർ നൽകുന്ന വിശദീകരണം. സർക്കാഡിൻ റിഥം എന്നാണ് ഇതിനെ അറിയപ്പെടുന്നത്. കോഴികൾ പുലർച്ച കൂവുന്നതിന് കാരണം ഇതാണ്.
കോഴികളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ക്ലോക്ക് ആണ്. ഇവ തലച്ചോറിന് നൽകുന്ന സിഗ്നലുകളാണ് കോഴി കൂവുന്നതിന് കാരണം.അതായത് പുലർച്ചെ പതിയ്ക്കുന്ന സൂര്യ വെളിച്ചം ആണ് ഈ ക്ലോക്കിനെ പ്രവർത്തനക്ഷമം ആക്കുന്നത്. കോഴികളുടെ കണ്ണുകൾ സെൻസിറ്റീവ് ആണ്. അതിനാൽ സൂര്യ പ്രകാശം പതിയ്ക്കുമ്പോൾ തന്നെ ഇവയുടെ തലച്ചോറിലേക്ക് പ്രത്യേക സിഗ്നലുകൾ എത്തും. ഇതിന്റെ ഫലമായാണ് കോഴി കൂവുന്നത്.
കൂട്ടത്തിലുള്ള മറ്റ് കോഴികളെ ഉണർത്താനും കൂവൽ വിദ്യയാണ് ഇവർ പ്രയോഗിക്കുന്നത്. സ്വന്തം പ്രദേശം സംരക്ഷിക്കാനായി അവ സ്വീകരിക്കുന്ന വഴി കൂടിയാണ് ഇത്. കൂടാതെ കൂവിയാണ് പൂവൻ കോഴി പിടക്കോഴികളെ ആകർഷിക്കുക.