Saturday, April 19, 2025

ക്ഷേമപെൻഷൻ അടിച്ചുമാറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി; 6 പേരെ സസ്‌പെന്റ് ചെയ്തു, 18% പലിശയോടെ തിരിച്ചുപിടിക്കും

Must read

- Advertisement -

പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപ ക്ഷേമപെന്‍ഷന്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി. പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ 6 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് ആദ്യമായി നടപടി എടുത്തിരിക്കുന്നത്. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ സസ്‌പെന്‍ഡ് ചെയ്തവരിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിര്‍ദ്ദേശിച്ചു.

1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഇവരുടെ വിവരങ്ങള്‍ വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ നടപടി എടുത്തിരിക്കുന്നത് മണ്ണ് സംരക്ഷണ വകുപ്പാണ്. കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് സാജിത കെഎ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസിലെ പാര്‍ട്ട് ടൈം സീപ്പര്‍ ഷീജകുമാരി ജി, വടകര മണ്ണ് സംരക്ഷണ ഓഫീസിലെ വര്‍ക്ക് സൂപ്രണ്ട് മുബാറക്ക് മന്‍സില്‍, മീനങ്ങാട് മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ പാര്‍ട്ട് ടൈം സീപ്പര്‍ ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സീപ്പര്‍ രജനി ജെ എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. . കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം. മറ്റ് വകുപ്പുകളിലും ഉടന്‍ നടപടി സ്വീകരിക്കും എന്നാണ് വിവരം.

See also  ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയ; മൂന്ന് തൊഴിലുറപ്പ് മേറ്റുമാർക്ക് സസ്‌പെൻഷൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article