നഴ്‌സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കേസെടുത്ത് പോലീസ്‌

Written by Taniniram

Published on:

കോഴിക്കോട് : നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. കോട്ടയം കിടങ്ങൂര്‍ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്‍- സിന്ധു ദമ്പതികളുടെ മകള്‍ ലക്ഷ്മി രാധാകൃഷ്ണന്‍ (21) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് നഴ്സിങ് കോളജിലെ ബിഎസ്സി നഴ്സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

നഴ്സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണന്‍ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിയതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.

See also  സ്ത്രീകൾക്ക് മുന്നറിയിപ്പുമായി പൊലീസ്, അപരിചിതമായ രാജ്യാന്തര വാട്സാപ് കോളുകൾ ഒഴിവാക്കണം

Leave a Comment