ചേലക്കരയിൽ പൊട്ടിപ്പൊളിഞ്ഞ് അൻവറും ഡിഎംകെയും; സുധീർ നേടിയത് 3920 വോട്ടുകൾ മാത്രം

Written by Taniniram

Published on:

ചേലക്കര : പിവി അന്‍വര്‍ എംഎല്‍എയുടെ ചേലക്കര തെരഞ്ഞെടുപ്പ് പരീക്ഷണം പരാജയം. ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഡിഎംകെയ്ക്ക് (ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള) ചലനമുണ്ടാക്കാനായില്ല. ഡിഎംകെ സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ മത്സരിച്ച എന്‍.കെ.സുധീറിന് തിരഞ്ഞെടുപ്പില്‍ 3920 വോട്ടുകള്‍ മാത്രമാണ് നേടിയത്.

ഉപതിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കി സമ്മര്‍ദ ശക്തിയാകാനായിരുന്നു അന്‍വറിന്റെ ലക്ഷ്യം. ചേലക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഭൂരിപക്ഷം നേര്‍ത്തതാകുകയും ഡിഎംകെ സ്ഥാനാര്‍ഥി വിജയത്തെ സ്വാധീനിക്കുന്ന വോട്ടുകള്‍ നേടുകയും ചെയ്തിരുന്നെങ്കില്‍ അന്‍വറിന് നേട്ടമായേനെ. അങ്ങനെ സംഭവിച്ചില്ല. ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് ഒരു ഘട്ടത്തിലും പിന്നില്‍ പോയില്ല. അന്‍വറിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ക്കും തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.

See also  അനന്തുവിന്റെ കുടുബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവുമായി അദാനി ഗ്രൂപ്പ്

Related News

Related News

Leave a Comment