വയനാട് പ്രിയങ്ക ഗാന്ധി വൻ ലീഡിലേക്ക്; പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്; ചേലക്കരയിൽ പ്രദീപും മുന്നിൽ

Written by Taniniram

Published on:

ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മുന്നില്‍. ലീഡ് 46018 ആയി ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ. 758 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിലുള്ളത്.

അതേസമയം, ചേലക്കരയിൽ ഇടത് സ്ഥാനാര്‍ത്ഥി യു.ആർ പ്രദീപും മുന്നിലാണ്. വോട്ടുകൾ എണ്ണുമ്പോൾ 2038 വോട്ടുകൾക്കാണ് പ്രദീപ് മുന്നിൽ.

വയനാട് ലോകസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്രയെന്ന ചോദ്യത്തില്‍ മാത്രമാണ് ചര്‍ച്ച നടക്കുന്നത്. യുഡിഎഫ് കുത്തക മണ്ഡലമായ വയനാട് നാല് ലക്ഷത്തോളം ഭൂരിപക്ഷം പ്രിയങ്കക്ക് ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍ പോളിങ് ശതമാനം കുറഞ്ഞതിനാല്‍ ഭൂരിപക്ഷം കുറയുമെന്നാണ് എല്‍ഡിഎഫ്-ബിജെപി വിലയിരുത്തല്‍.

സിപിഎം കോട്ടയായ ചേലക്കര നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. 1996 മുതല്‍ സിപിഎം കൈവശം വയ്ക്കുന്ന സീറ്റാണ് ചേലക്കരയിലേത്. കെ.രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായത് തമുതല്‍ സിപിഎം വിജയിച്ച് വരുകയാണ്. ചേ​ല​ക്ക​ര ന​ഷ്ട​പ്പെട്ടാല്‍ സിപിഎമ്മില്‍ അത് പ്രതിസന്ധി സൃഷ്ടിക്കും.

പാലക്കാട്‌ യുഡിഎഫ് സിറ്റിങ് സീറ്റാണ്. ഷാഫി പറമ്പില്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ തവണ നാലായിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഷാഫിക്ക് ജയിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതിനാലാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പി.സരിനെ മുന്നില്‍ നിര്‍ത്തി നിറഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇ.ശ്രീധരനില്‍ നിന്നും വഴുതിപ്പോയ വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കൃഷ്ണകുമാറില്‍ ബിജെപി അര്‍പ്പിച്ചിരിക്കുന്നത്.

See also  ബോചെ ഫാൻസ്‌ ഹെല്പ് ഡെസ്ക് ഒരുങ്ങുന്നു വയനാട്ടിലെ ദുരിതബാധിതർക്കായിട്ട് …

Related News

Related News

Leave a Comment