കുനാഫ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

Written by Taniniram Desk

Published on:

കുനാഫ എന്ന പേര് കേൾക്കുമ്പോൾ അത് തയാറാക്കാൻ പാടാകുമെന്ന് പലരും ചിന്തിച്ചേക്കാം .എന്നാൽ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് കുനാഫ.

ചേരുവകൾ

പഞ്ചസാര- 1/2 കപ്പ്
വെള്ളം- 1/2 കപ്പ്
ഏലയ്ക്ക- 3
നാരങ്ങാ നീര്- 2 തുള്ളി
കോൺഫ്ലോർ- 3/4 ടേബിൾസ്പൂൺ
മൈദ- 3/4 ടീസ്പൂൺ
പാൽ- 1/2 കപ്പ്
പഞ്ചസാര- 2 ടേബിൾസ്പൂൺ
ചീസ്- 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേക്ക് അര കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ചേർത്ത് അലിയിക്കാം.
  • പഞ്ചസാര അലിഞ്ഞു വരുമ്പോൾ 3 ഏലയ്ക്ക രണ്ട് തുള്ളി നാരങ്ങ എന്നിവ ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
  • മറ്റൊരു പാത്രം അടുപ്പിൽ വച്ച് മുക്കാൽ ടേബിൾസ്പൂൺ കോൺഫ്ലോറും മുക്കാൽ ടീസ്പൂൺ മൈദപ്പൊടിയും, അര കപ്പ് പാലും ചേർത്തിളക്കി കട്ടയില്ലാതെ കുറുക്കിയെടുക്കാം.
  • ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും കാൽ കപ്പ് ചീസും ചേർത്തിളക്കി യോജിപ്പിക്കാം.
  • കാൽ കപ്പ് മൈദപ്പൊടിയിലേക്ക് അര കപ്പ് വെള്ളം ചേർത്ത് ഇളക്കി വയ്ക്കാം.
  • മറ്റൊരു പാത്രത്തിൽ വറുത്ത സേമിയ പൊടിച്ചു വയ്ക്കാം.
  • വശങ്ങൾ മുറിച്ചു മാറ്റിയ ബ്രെഡെടുത്ത് മൈദപ്പൊടിയും ചീസും യോജിപ്പിച്ചത് മുകളിൽ പുരട്ടാം.
  • രണ്ട് ബ്രെഡ് ചേർത്ത് വച്ച് മൈദ കലക്കി വച്ചതിലും സേമിയയിലും മുക്കിയെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് നെയ്യോ വെണ്ണയോ ചേർത്ത് ചൂടാക്കാം.
    അതിലേക്ക് ബ്രെഡ് വച്ച് ഇരുവശങ്ങളും വേവിക്കാം.
  • കുറഞ്ഞ തീയിൽ മാത്രം ഇത് ചെയ്യുക അല്ലെങ്കിൽ സേമിയ പെട്ടെന്ന് കരിഞ്ഞു പിടിച്ചേക്കാം.
  • വേവിച്ചെടുത്ത ബ്രെഡിനു മുകളിൽ തയ്യാറാക്കിയ ഷുഗർ സിറപ്പ് കൂടി ഒഴിച്ച് കഴിച്ചു നോക്കൂ.
See also  രണ്ട് മിനിറ്റ് കൊണ്ട് മയൊണൈസ് തയ്യാറാക്കാം

Leave a Comment