24 വർഷം കൈരളി ന്യൂസ് ചാനലിൽ ജോലി ചെയ്ത മാധ്യമ പ്രവർത്തക നീലിമ ജനംടിവിയിലേക്ക്. നീലിമയുടെ ജോലിമാറ്റം പങ്ക് വച്ച് ആർ എസ്എസ് നേതാവ് ജയകുമാർ

Written by Taniniram

Published on:

തിരുവനന്തപുരം: കൈരളി ടീവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ന്യൂസ് എഡിറ്ററുമായിരുന്ന മാധ്യമ പ്രവര്‍ത്തക നീലിമ ജനം ടിവിയിലേക്ക്. കൈരളി ടിവി തുടങ്ങിയതു മുതല്‍ ചാനലിന്റെ ഭാഗമായിരുന്ന നീലിമയാണ് ജനത്തിലേക്ക് മാറുന്നത്. ആര്‍ എസ് എസ് അനുകൂല ചാനലിലേക്കുള്ള നീലിമയുടെ വരവിനെ ദേശീയതയുടേയും നമ്മുടെ സംസ്‌കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ ഭാഗമെന്നാണ് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് എ ജയകുമാര്‍ വിശേഷിപ്പിക്കുന്നത്. നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണെന്നാണ് ജയകുമാറിന്റെ പ്രഖ്യാപനം.

ജയകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശ്രീമതി നീലിമ.. ഒരു വര്‍ഷം ദേശാഭിമാനി പത്രത്തിലും, 24 വര്‍ഷം കൈരളി ന്യൂസ് ചാനലിലും ആയി കാല്‍നൂറ്റാണ്ടിന്റെ മാധ്യമപ്രവര്‍ത്തനം. കൈരളിയുടെ എഡിറ്റോറിയല്‍ debate കളിലെ നിറസാന്നിധ്യമായിരുന്നു.
കമ്മ്യൂണിസ്റ്റ് ആശയവും ഇടതുപക്ഷ രാഷ്ട്രീയവും നാടിനും സമൂഹത്തിനും ഒരു ഗുണവും ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തില്‍ കൈരളിയുടെ പടിയിറങ്ങുകയാണ് നീലിമ ഇന്ന്. നീലിമ ദേശീയതയുടേയും നമ്മുടെ സംസ്‌കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ Input എഡിറ്ററായി, നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണ്.നമ്മുടെ എല്ലാപേരുടെയും ആശീര്‍വാദങ്ങളും അനുഗ്രഹവും ഉണ്ടാകണം. സമസ്ത മേഖലകളിലും കേരളം ഒരു മാറ്റത്തിനായി തയ്യാറാവുകയാണ്. കരുതലോടെ സംയമനത്തോടെ മാറുന്ന സമൂഹത്തെ ഉള്‍ക്കൊള്ളുവാന്‍ വേണ്ട വിശാലതയും ദീര്‍ഘവീക്ഷണവും നമുക്കുണ്ടാകണം.

See also  വീടിനുളളില്‍ അലങ്കാര ചെടികള്‍ വില്ലനാകുമ്പോള്‍; സൂക്ഷിക്കുക

Leave a Comment