വയനാട് തെരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ച ഭക്ഷ്യകിറ്റുകളിൽ പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രങ്ങൾ വിവാദമാക്കാൻ സിപിഎം

Written by Taniniram

Published on:

കല്‍പ്പറ്റ: വയനാട്ടില്‍ തോല്‍പ്പെട്ടിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടി. ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ എന്ന് കിറ്റില്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍.

തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടികൂടിയത്. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സൂക്ഷിച്ച കിറ്റെന്ന് ടി ിസിദ്ദിഖ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എത്തിച്ച കിറ്റാണെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പു ജയിക്കാന്‍ കിറ്റിന്റെ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

കിറ്റ് പഴയതല്ല തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്നതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം കൊടുക്കുന്നകതിന് തുല്യമെന്ന് സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരി ആരോപിച്ചു. സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

See also  രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ചാല്‍ വയനാട് പ്രിയങ്കഗാന്ധി ? കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി

Related News

Related News

Leave a Comment