വയനാട് ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച ഭക്ഷ്യസാധനങ്ങൾ മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധം

Written by Taniniram

Published on:

പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു എന്നാരോപിച്ച് മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധം. വയനാട് ദുരന്തബാധിതര്‍ക്കാണ് മോശം ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തത്. ദുരന്തബാധിതരും ഡിവൈഎഫ്ഐയും കൂടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് പഴകിയ സാധനങ്ങള്‍ കണ്ടത്.

ഉപയോഗശൂന്യമായ അരിയും റവയും സാധനങ്ങളും പഞ്ചായത്തിനകത്ത് കൂട്ടിയിട്ടാണ്‌ പ്രതിഷേധം. പ്രതിഷേധിച്ചവരെ പഞ്ചായത്ത് മെമ്പര്‍ കൈകാര്യം ചെയ്തെന്ന ആരോപണവും വന്നിട്ടുണ്ട്.

ദുരിതബാധിതര്‍ക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ്‌ വിതരണം ചെയ്തിരുന്നു. മോശമായ സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്

See also  പ്രണവിന് സഹായ ഹസ്തമായി എം എ യൂസഫലി

Related News

Related News

Leave a Comment