നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകില

Written by Taniniram

Published on:

കൊച്ചി: നടന്‍ ബാല വീണ്ടും വിവാഹിതനായി. ബന്ധു കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബാല നന്ദി പറഞ്ഞു. വധുവിനെ മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമായി പരിചയപ്പെടുത്തി. തന്റെ സ്വന്തം തന്നെയാണ് വധു. തമിഴ്നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ നില പരിഗണിച്ചാണ് വിവാഹിതനായത്. എല്ലാവരും അനുഗ്രഹിക്കണമെന്നും വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ബാല അഭ്യര്‍ത്ഥിച്ചു.

See also  ഫ്ലവർ മൂണിൻ്റെ കൊലയാളികളെ തേടി

Related News

Related News

Leave a Comment