- Advertisement -
പൊന്നിനെ തൊട്ടാൽ കൈ പൊള്ളും. ഈ മാസത്തെ റെക്കോർഡ് വിലയിലാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58400 രൂപയായി. ഇതോടെ റെക്കോർഡ് നിരക്കിൽ തന്നെ തുടരുകയാണ് സ്വർണ്ണ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്ന് 7300 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.