ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു; ഡ്രോൺ ദൃശ്യങ്ങൾ പുറത്ത് വിട്ടു

Written by Taniniram

Published on:

മാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിൻവർ തന്നെയെന്ന് സ്ഥിരീകരിച്ചത്

 ഒക്ടോബര്‍ 7 ലെ കൂട്ടക്കൊലയ്ക്ക് പുറകിലെ കൊലയാളി വധിക്കപ്പെട്ടു എന്നായിരുന്നു ഇസ്രയേല്‍ ലോകത്തെ പ്രസ്താവനയിലൂടെ അറിയിച്ചത് ഇസ്രയേലിന് സൈനികമായും ധാര്‍മ്മികമയും ഒരു വലിയ നേട്ടം എന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. സിന്‍വറുടെ മരണത്തോടെ ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഹമാസും ഇറാനിയന്‍ നിയന്ത്രണവും ഇല്ലാത്ത ഗാസയില്‍ പുതിയ ചരിത്രം പിറവി കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

See also  നിയമസഭയിൽ നാടകീയ രംഗങ്ങൾ സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി;സഭ ഇന്നത്തേക്ക് പിരിഞ്ഞു; അടിയന്തിരപ്രമേയ ചർച്ചയില്ല

Related News

Related News

Leave a Comment