Wednesday, May 21, 2025

പിണക്കം മറന്ന് ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു?ഡിവോഴ്‌സ് കേസിൽ ഇരുവരും ഹിയറിംഗിനെത്തിയില്ല

Must read

- Advertisement -

തമിഴ് സൂപ്പര്‍ താരം ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നൂവെന്ന് വാര്‍ത്തകള്‍. പരസ്പര ധാരണയോടെ മ്യൂചല്‍ ഡിവോഴ്‌സ് പെറ്റിഷന്‍ ആയിരുന്നു ഇരുവരും നല്‍കിയത്. എന്നാല്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിംഗിന് താരങ്ങള്‍ ഹാജരായിട്ടില്ല. ഹിയറിംഗിന് ധനുഷും ഐശ്വര്യയും എത്താത്തതിനാല്‍ കേസ് ഒക്ടോബര്‍ 19 ലേക്ക് മാറ്റി.

ഇതോടെ ഇവരുടെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ജഡ്ജി ഇരുകൂട്ടര്‍ക്കും കൂടുതല്‍ അവസരം അനുവദിച്ചു. ഇരുവരും വീണ്ടും ഒന്നിച്ചേക്കും എന്ന് വാര്‍ത്തകളും ഇതോടെ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ വാര്‍ത്തയോട് ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. വിവാഹമോചനം പ്രഖ്യാപിച്ചതിനുശേഷവും പലപ്പോഴും ധനുഷും ഐശ്വര്യയും ഒരേ വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ യാത്ര, ലിംഗ എന്നിവരുടെസ്‌കൂള്‍ പരിപാടികളില്‍ ധനുഷും ഐശ്വര്യയും ഒന്നിച്ചെത്താറുണ്ട്. 2022 ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വിവാഹമോചനം പ്രഖ്യാപിച്ചത്.

See also  ബമ്പർ 24 ന് തിയറ്ററുകളിലേക്ക്, ചിത്രമെത്തുന്നത് തമിഴിലും മലയാളത്തിലും, ട്രെയിലർ കാണാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article