ഗുരുവായൂർ കണ്ണന് സ്വന്തമായി ഒരു ടണ്ണിലേറെ സ്വർണം; 2000 കോടിയുടെ സ്ഥിരനിക്ഷേപം

Written by Taniniram

Published on:

ഗുരുവായൂര്‍ ദേവസ്വത്തിന് സ്വന്തമായുള്ള സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ പുറത്ത്. ക്ഷേത്രത്തിന്റെ വകയായുളളത് 1084.76 കിലോ സ്വര്‍ണം. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വര്‍ണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന് വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ട്. 271 ഏക്കര്‍ ഭൂമിയും സ്വന്തമായുണ്ട്.

രേഖകള്‍ പ്രകാരം 1084.76 കിലോ സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വത്തിന് സ്വന്തമായിട്ടുള്ളത്. 869.2 കിലോ എസ്ബിഐയുടെ നാല് സ്വര്‍ണ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. സ്ഥിരനിക്ഷേപം, സ്വര്‍ണ നിക്ഷേപം എന്നിവ വഴി എസ്ബിഐയില്‍ നിന്ന് മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7 കോടിയിലേറെ രൂപ പലിശയിനത്തില്‍ ദേവസ്വത്തിന് ലഭിച്ചു. മുന്‍വര്‍ഷങ്ങളില്‍ ആറര കോടിയിലേറെ രൂപയാണ് പലിശ ലഭിച്ചിരുന്നത്.
നിത്യോപയോഗ വകയില്‍ 141.16 കിലോ സ്വര്‍ണമാണ് ദേവസ്വത്തിന്റെ കൈവശമുള്ളത്. കല്ലുകള്‍ പതിച്ച 73.93 കിലോ സ്വര്‍ണാഭരണങ്ങളും ദേവസ്വത്തിനുണ്ട്. എന്നാല്‍ ഈ സ്വര്‍ണമടക്കമുള്ള സ്വത്തുക്കളുടെ മൂല്യനിര്‍ണയം ഇതുവരെ നടത്തിയിട്ടില്ല.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്തുക്കള്‍ മൂല്യനിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

See also  ഗുരുവായൂർ ക്ഷേത്രത്തിൽ മരച്ചില്ല ഒടിഞ്ഞു വീണു ; യുവതിക്ക് പരിക്ക്

Related News

Related News

Leave a Comment