യുകെയിൽ പഴം മുറിക്കാൻ ഉപയോഗിച്ച ‘പേനാക്കത്തി’ ഉപയോഗിച്ച് ശസ്ത്രക്രിയ…

Written by Web Desk1

Published on:

ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് സംഭവം. ലണ്ടനില്‍ നിന്നും അസാധാരണമായ ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഡോക്ടർ തന്‍റെ രോഗിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സര്‍ജിക്കൽ ബ്ലൈഡ് കിട്ടാതായപ്പോള്‍ തന്‍റെ കൈവശമുണ്ടായിരുന്ന സ്വിസ് ആര്‍മിയുടെ പേനാക്കത്തി (Swiss Army penknife) ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി എന്ന വിചിത്രമായ വാർത്തയാണ് അത്.

ഡോക്ടര്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച പേനാക്കത്തി അദ്ദേഹം, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കവേ പഴം മുറിക്കാന്‍ ഉപയോഗിച്ചിരുന്നതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് അണുവിമുക്തമാക്കിയ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗി സുഖം പ്രാപിച്ചെങ്കിലും രോഗിയുടെയോ സർജന്‍റെയോ ഐഡന്‍റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

“ഇത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒന്നാമതായി, ഒരു പെൻകൈഫ് അണുവിമുക്തമല്ല. രണ്ടാമതായി, ഇത് ഒരു ഓപ്പറേറ്റിംഗ് ഉപകരണമല്ല. മൂന്നാമതായി, എല്ലാ കിറ്റുകളും ഓപ്പറേഷന്‍ തീയറ്ററില്‍ ഉണ്ടായിരുന്നിരിക്കണം.” സംഭവത്തോട് പ്രതികരിക്കവെ മുൻ കൺസൾട്ടന്‍റ് സർജനുമായ പ്രൊഫസർ ഗ്രെയിം പോസ്റ്റൺ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

See also  മിഠായി കഴിച്ച ആറ് വയസുകാരൻ ആശുപത്രിയിൽ

Leave a Comment